meeting
ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പുതിരുനാൾ അവലോകന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ പ്രസംഗിക്കുന്നു.

ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പുതിരുനാളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികൾ സംബന്ധിച്ച യോഗത്തിൽ സമാധാനപരമായി തിരുനാൾ ആഘോഷിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി അവലോകനം നടത്തി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധുലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ നിത പോൾ, കെ.വി. പോൾ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർ വി.ജെ. ജോജി, സി.ഐ കെ.എസ്. സന്ദീപ്, നഗരസഭാ ഹെൽത്ത് സൂപ്രണ്ട് പോൾ തോമസ്, മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, വില്ലേജ് ഓഫീസർ ഷൈജു ചെമ്മന്നൂർ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, കെ.എസ്.ഇ.ബി. അസി.എൻജിനിയർ ഇ.കെ.തിലകൻ, ഫയർ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഹർഷ, കെ.എസ്.ആർ.ടി.സി എ.ടി. ടി.കെ. സന്തോഷ്, അസി.വികാരിമാരായ ഫാ. ഡാനിയേൽ വാരമുത്ത്, ഫാ. മെജിൻ കല്ലേലി, അഡ്വ. സുനിൽ ജോസ്, ജനറൽ കൺവീനർ ജോയി പല്ലോക്കര, ട്രസ്റ്റി പൗലോസ് ചിറപ്പണത്ത്, മുരുകൻ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.