dyfi

തൃശൂർ : ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പ്രൗഢ തുടക്കം. എരവിമംഗലം പുഴയോരം ഗാർഡനിൽ ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് പതാക ഉയർത്തിയതോടെ, സമ്മേളനനടപടികൾക്ക് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ.കെ.രാമചന്ദ്രൻ എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ എം.എസ് പ്രദീപ് കുമാർ,കെ.ആർ.ഗിരീഷ്, ഇ.എൻ.അനിൽകുമാർ, ജില്ലാ സെക്രട്ടറി പി.ബി.അനൂപ് എന്നിവർ സംസാരിച്ചു.
സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജെയ്ക് സി.തോമസ്, ഗ്രീഷ്മ അജയ്‌ഘോഷ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി നാനൂറിൽപരം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ചർച്ചകൾക്കും മറുപടികൾക്കും ശേഷം ഇന്ന് പുതിയ ജില്ലാകമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ ​യൂ​ണി​യൻ മാ​ർ​ച്ച്

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​ടി​യ​ന്ത​ര​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​അ​വ​കാ​ശ​പ​ത്രി​ക​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്‌​കൂ​ൾ​ ​പാ​ച​ക​ത്തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​(​എ.​ഐ.​ടി.​യു.​സി​)​ 21​ന് ​തൃ​ശൂ​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫി​സി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​മി​നി​മം​ ​കൂ​ലി​ ​വി​ജ്ഞാ​പ​നം​ ​കാ​ലോ​ചി​ത​മാ​യി​ ​പ​രി​ഷ്‌​ക​രി​ക്കു​ക,​ ​അ​വ​ധി​ക്കാ​ല​ ​അ​ല​വ​ൻ​സ് ​പു​ന​:​സ്ഥാ​പി​ക്കു​ക,​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷാ​പ​ദ്ധ​തി​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന​ ​വാ​ഗ്ദാ​നം​ ​ന​ട​പ്പാ​ക്കു​ക​ ​എ​ന്നി​വ​യാ​ണ് ​മ​റ്റ് ​ആ​വ​ശ്യ​ങ്ങ​ൾ.​ ​രാ​വി​ലെ​ 11​ന് ​എ.​ഐ.​ടി.​യു.​സി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​സു​ധീ​ഷ് ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ജി.​മോ​ഹ​ന​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​കെ.​ല​തി​ക,​ ​പ്ര​സി​ഡ​ന്റ് ​സി.​യു.​ശാ​ന്ത,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​ബാ​ബു​ ​ചി​ങ്ങാ​ര​ത്ത് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.