1

തൃശൂർ: വടക്കഞ്ചേരി പന്നിയങ്കരയിലെ അമിത ടോളിനെതിരെ തൃശൂർ - പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടങ്ങിയിട്ട് ഇന്നേക്ക് (ബുധൻ) പത്താം ദിവസം. പരിഹാര നടപടികളില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ബസുടമകൾ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്.

ബസുടമാ സമിതി ഭാരവാഹികൾ മന്ത്രി കെ. രാജനെ കണ്ട് ചർച്ച ചെയ്തിരുന്നു. മന്ത്രി വഴിയാണ് മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നത്. അതിനിടെ ടോൾ പിരിവ് കുറച്ചാലുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ വഹിക്കണമെന്ന നിലപാടിലാണ് കമ്പനി അധികൃതർ. കരാർ പ്രകാരം നഷ്ടം നികത്താൻ സർക്കാരുകൾക്ക് ബാദ്ധ്യതയുള്ളതായും അവർ പറയുന്നു. ടോൾ കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെന്ന് പറയുന്നുണ്ടെങ്കിലും അവർക്കതിന് അധികാരമില്ലെന്ന് ബസുടമകൾ പറയുന്നു. കമ്പനി അധികൃതരാണ് തീരുമാനിക്കേണ്ടത് എന്നാണത്രെ അവരുടെ നിലപാട്. ടോളിനു സമീപം സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല റിലേ നിരാഹാരം തുടരുകയാണ്.

നിരക്ക് കൂടാൻ കാരണം തുരങ്കം
ടോൾ കൂടാൻ കാരണം തുരങ്കമാണെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. തുരങ്കത്തിനും റോഡിനും പ്രത്യേകം ടോൾ കണക്കാക്കുന്നുണ്ട്. ഉദാഹരണത്തിന് കാറുകൾക്ക്, തുരങ്കയാത്രയ്ക്ക് 65 രൂപയും ബാക്കി 27.5 കിലോമീറ്റർ റോഡ് യാത്രക്ക് 35 രൂപയുമാണ് ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളിലെ മടക്കയാത്രയ്ക്ക് 150 രൂപ നൽകണം. 10 കൊല്ലത്തേക്കാണ് ടോൾ പിരിവിന് അനുമതിയുള്ളത്. തുരങ്കത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാക്കും മുമ്പാണ് ടോൾ പിരിവ് തുടങ്ങിയിരിക്കുന്നത്.

ടോൾ നിരക്ക്. മടക്കയാത്രയും ചേർത്തുള്ളത് ബ്രായ്ക്കറ്റിൽ

മിനി ബസ് 100 (150)

ബസ്, ട്രക്ക് 200 (300)

ഭാരവാഹനങ്ങൾ 295 (450)

റോഡിനുള്ള ടോൾ

മിനി ബസ് 55 (85)

ബസ്, ട്രക്ക് 115 (175)

ഭാരവാഹനങ്ങൾ 185 (275)

നി​ർ​മ്മാ​ണ​ത്തി​ന് 4​ ​വ​ർ​ഷ​മോ​?​
ആ​ശ​ങ്ക​യു​മാ​യി​ ​ബ​സു​ട​മ​കൾ

തൃ​ശൂ​ർ​:​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​-​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​-​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​റോ​ഡ് ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്യു​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ​ജി​ല്ലാ​ ​പ്രൈ​വ​റ്റ് ​ബ​സ് ​ഓ​പ​റേ​റ്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ.​ ​പാ​ല​യ്ക്ക​ൽ​ ​മു​ത​ൽ​ ​പെ​രു​മ്പി​ള്ളി​ശ്ശേ​രി​ ​വ​രെ​യു​ള്ള​ ​റോ​ഡ് ​കോ​ൺ​ക്രീ​റ്റിം​ഗ് ​ആ​രം​ഭി​ച്ചി​ട്ട് ​ര​ണ്ടു​മാ​സം​ ​ക​ഴി​ഞ്ഞു.​ ​റോ​ഡി​ന്റെ​ ​ഒ​രു​വ​ശം​ ​പോ​ലും​ ​ഇ​തു​വ​രെ​ ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്യാ​നാ​യി​ല്ലെ​ന്നാ​ണ് ​ആ​ക്ഷേ​പം.
ഏ​ഴു​മീ​റ്റ​ർ​ ​വീ​തി​യി​ലാ​ണ് ​റോ​ഡ് ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്യു​ന്ന​ത്.​ ​റോ​ഡി​ന്റെ​ ​വീ​തി​ ​കൂ​ട്ടാ​തെ​യാ​ണ് ​കോ​ൺ​ക്രീ​റ്റിം​ഗ് ​ന​ട​ക്കു​ന്ന​ത്.​ ​വ​ൻ​തു​ക​ ​ചെ​ല​വ​ഴി​ക്കു​മ്പോ​ഴും​ ​റോ​ഡി​ന് ​വീ​തി​ ​കൂ​ട്ടു​ന്നി​ല്ലെ​ന്ന​ത് ​ന്യൂ​ന​ത​യാ​ണെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ട്.​ ​വ​ള​രെ​യ​ധി​കം​ ​ബ​സു​ക​ളും​ ​മ​റ്റു​ ​വാ​ഹ​ന​ങ്ങ​ളും​ ​ക​ട​ന്നു​പോ​കു​ന്ന​ ​തി​ര​ക്കേ​റി​യ​ ​സം​സ്ഥാ​ന​പാ​ത​യാ​ണി​ത്.​ ​അ​തി​നാ​ൽ​ 11​ ​മീ​റ്റ​റെ​ങ്കി​ലും​ ​വീ​തി​ ​വേ​ണ​മെ​ന്ന​താ​ണ് ​പ്ര​ധാ​ന​ ​ആ​വ​ശ്യം.
ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും​ ​പെ​രു​മ്പി​ള്ളി​ശ്ശേ​രി​ ​മു​ത​ൽ​ ​പാ​ല​യ്ക്ക​ൽ​ ​വ​രെ​യു​ള്ള​ ​റോ​ഡി​ന്റെ​ ​ഒ​രു​വ​ശം​ ​പോ​ലും​ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ​ 34.35​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​വ​രു​ന്ന​ ​റോ​ഡ് ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​നാ​ലു​വ​ർ​ഷ​ത്തി​ലേ​റെ​ ​സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് ​ബ​സു​ട​മ​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​മു​ത​ൽ​ ​തൃ​ശൂ​ർ​ ​വ​രെ​യു​ള്ള​വ​രു​ടെ​ ​യാ​ത്ര​യെ​ ​ഇ​ത് ​പ്ര​തി​സ​ന്ധി​യി​ലാ​ക്കും.
റോ​ഡ് ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​മ്പോ​ൾ​ ​പൊ​ടി​യും​ ​മ​റ്റും​ ​കൊ​ണ്ട് ​പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത​ ​അ​വ​സ്ഥ​യു​ണ്ട്.​ 203​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​വൈ​റ്റ് ​ടോ​പ്പിം​ഗ് ​രീ​തി​യി​ൽ​ ​റോ​ഡ് ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ത്.


തൃ​ശൂ​ർ​ ​-​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​റോ​ഡ് ​മെ​ക്കാ​ഡം​ ​ടാ​റിം​ഗി​ന് ​ര​ണ്ടു​മാ​സം​ ​മാ​ത്രം​ ​മ​തി.​ 30​ ​കോ​ടി​ ​മാ​ത്ര​മേ​ ​ചെ​ല​വ് ​വ​രൂ.​ 15​ ​വ​ർ​ഷ​ത്തേ​ക്ക് ​ഒ​രു​ ​കു​ഴ​പ്പ​വും​ ​ഉ​ണ്ടാ​കി​ല്ല.​ ​പ്ര​വൃ​ത്തി​ക​ൾ​ ​സ​ങ്കീ​ർ​ണ​മാ​കു​മ്പോ​ൾ​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​യാ​ത്ര​യ്ക്കും​ ​ബ​സ് ​വ്യ​വ​സാ​യ​ത്തി​നും​ ​പ്ര​തി​സ​ന്ധി​യാ​കു​ക​യാ​ണ്.

-​ ​എം.​എ​സ്.​ ​പ്രേം​കു​മാ​ർ​ ​(​പ്ര​സി​ഡ​ന്റ്),​ ​കെ.​കെ.​ ​സേ​തു​മാ​ധ​വ​ൻ​ ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​),​ ​ജി​ല്ലാ​ ​പ്രൈ​വ​റ്റ് ​ബ​സ് ​ഓ​പ​റേ​റ്റേ​ഴ്‌​സ് ​അ​സോ.