
തൃശൂർ: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം.പി. കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക എന്നത്
ഭരണകൂടത്തിന്റെ ചുമതലയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള സേനയെ കൃത്യമായി ഉപയോഗിക്കണം. നിഷ്‌പക്ഷമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കണം. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ കുടുംബസമേതം ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.