വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിന്റെ സ്മരണിക പദ്മശ്രീ പെരുവനം കുട്ടൻ മാരാർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ടി.ജി. അശോകൻ, സെക്രട്ടറി പി.എൻ. ഗോകുലൻ, സോവനീർ ചീഫ് കോ-ഓർഡിനേറ്റർ അണ്ടേങ്ങാട്ട് വേണുഗോപാൽ, ചീഫ് എഡിറ്റർ പി.എൻ. രാജൻ, കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ്‌കുമാർ, എങ്കക്കാട് ദേശം പ്രസിഡന്റ് ബാബു പൂക്കുന്നത്ത്, വടക്കാഞ്ചേരി ദേശം ജനറൽ കൺവീനർ സി.എ. ശങ്കരൻകുട്ടി, ട്രഷറർ പി.എൻ. വൈശാഖ്. വർക്കിംഗ് പ്രസിഡന്റ് കെ.സതീഷ് കുമാർ, മുത്തുക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.