ചേലക്കര: പട്ടികജാതി ക്ഷേമ സമിതി ചേലക്കര ഏരിയ സമ്മേളനം കൊണ്ടാഴി ജെ വേവ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് നടക്കും. പൊതുസമ്മേളനം പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ പ്രതിനിധി സമ്മേളനം നടക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ സി.പി.എം ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ, പി.കെ.എസ് തൃശൂർ ജില്ലാ സെക്രട്ടറി പി.കെ. ശിവരാമൻ, പ്രസിഡന്റ് പുരുഷോത്തമൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. സുദർശൻ, ജില്ലാ വൈസ് പ്രസിഡന്റ് യു.ആർ. പ്രദീപ് എന്നിവർക്ക് പുറമെ മറ്റ് വർഗ ബഹുജന സംഘടനാ നേതാക്കളും പങ്കെടുക്കുമെന്ന് പി.കെ.എസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു പി.കെ.എസ് ഏരിയ സെക്രട്ടറി സി. ഗോപദാസ്, ജോയിന്റ് സെക്രട്ടറി എം.ആർ. രതിമോഹൻ, ഏരിയകമ്മിറ്റി അംഗങ്ങളായ സി.എൻ. സുരേഷ്ബാബു, എം. കെ.അജയൻ, ആർ. കുട്ടൻ, ലോക്കൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വി.എസ്. സുബ്രഹ്മണ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.