തിരുവില്വാമല: ഹാസ്യസാമ്രാട്ട് വടക്കേ കൂട്ടാല നാരായണൻ കുട്ടിനായർ എന്ന വി.കെ.എന്നിന്റെ 18-ാം ചരമ വാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 21 ന് വൈകുന്നേരം തിരുവില്വാമല എസ്.എം. ഓഡിറ്റോറിറ്റത്തിൽ വച്ച് വി.കെ.എൻ സ്മാരക പ്രഭാഷണം നടത്തും. സാഹിതീയതയിലെ പൊളിച്ചെഴുത്തുക്കൾ വി.കെ.എൻ സന്ദർഭം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുനിൽ പി. ഇളയിടം വി.കെ.എൻ സ്മാരക പ്രഭാഷണം നടത്തും. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സ്മാരക പ്രഭാഷണം പ്രശസ്ത കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി. അബൂബക്കർ ആമുഖ പ്രഭാഷണം നടത്തും. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അടക്കം സമൂഹത്തിലെ ഉന്നത വ്യക്തികൾ പ്രഭാഷണം നടത്തുമെന്ന് വി.കെ.എൻ സ്മാരക സമിതി പ്രസിഡന്റ് എൻ. രാംകുമാർ, സെക്രട്ടറി കെ.ആർ. മനോജ്കുമാർ, സ്മാരക സമിതി അംഗങ്ങളായ കെ. ജയപ്രകാശ്കുമാർ, പി. കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.