mmmm

കാരമുക്ക് : ദീർഘകാലം സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്ന വി.എ.നാരായണൻ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. രാവിലെ അദ്ദേഹത്തിന് വീടിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.കെ.വിജയൻ പതാക ഉയർത്തി. മനോജ് കൊളഞ്ചേരി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി.വി.ഹരിദാസൻ, ടി.ഐ.ചാക്കോ, വി.വി.സജീന്ദ്രൻ, വി.വി.പ്രഭാത്, കവി രാവുണ്ണി, നാടക പ്രവർത്തകൻ ചാക്കോ ഡി.അന്തിക്കാട്, എം.വി.ഷാജി, കണ്ണൻ കൂട്ടാല എന്നിവർ സംസാരിച്ചു.