ksspu

മതിലകം: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മതിലകം ബ്ലോക്ക് യൂണിറ്റ് 30 ാം വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് പകൽ ഒത്തുകൂടാനും ഉല്ലസിക്കാനും നിയോജക മണ്ഡലത്തിൽ 25 സെന്റ് സ്ഥലം കണ്ടെത്തി അനുവദിക്കുകയാണെങ്കിൽ ആവശ്യമായ കെട്ടിടം നിർമ്മിക്കാൻ എം.എൽ.എ. ഫണ്ട് അനുവദിക്കാമെന്ന് ഇ.ടി.ടൈസൺ മാസ്റ്റർ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.സി.രാമനാഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എ. പവിഴം ടീച്ചർ, നേതാക്കളായ സി.കെ.ശങ്കു മാസ്റ്റർ , വി.വി. പരമേശ്വരൻ, കെ.യു.സുബ്രഹ്മണ്യൻ മാസ്റ്റർ, കെ.കെ.രാമകൃഷ്ണൻ, കെ.എം. ശിവരാമൻ, സി.ശ്യാമള ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എൻ. രാമൻ വരണാധികാരിയായി. ഭാരവാഹികൾ : സി.ശ്യാമള ടീച്ചർ (പ്രസിഡന്റ് ). കെ.യു.സുബ്രഹ്മണ്യൻ മാസ്റ്റർ (സെക്രട്ടറി), കെ.കെ.രാമകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.