1

സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​എ​ക്സി​ബി​ഷ​ൻ​ ​കാ​ണാ​ൻ​ ​എ​ത്തി​യ​വ​രു​ടെ​ ​തി​ര​ക്ക്.

തൃശൂർ: എന്റെ കേരളം മെഗാപ്രദർശന മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം. രണ്ടുനാൾ പിന്നിടുമ്പോൾ മേളയ്ക്കെത്തിയത് പതിനായിരക്കണക്കിന് പേർ. രാവിലെ മുതൽ രാത്രി വരെ ഓരോ സ്റ്റാളുകളിലും നിരവധിപേർ എത്തുന്നുണ്ട്. ഒരാഴ്ചയ്ക്കകം ലക്ഷക്കണക്കിന് പേർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വിപണനവും പ്രദർശനവും ഫുഡ് കോർട്ടും സർക്കാർ സേവനങ്ങളും എല്ലാം ഒരുകുടകീഴിൽ ലഭ്യമാകുന്ന തരത്തിലാണ് പ്രദർശന നഗരി. അതോടൊപ്പം സംസ്ഥാനചരിത്രവും വികസനവും വരാൻ പോകുന്ന വികസനവും കടന്നുപോയ പ്രളയവും കൊവിഡും അതിജീവിച്ചതിന്റെ നേർചിത്രവും പ്രദർശന നഗരിയിലുണ്ട്. സെമിനാറുകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ മേളയ്ക്ക് കൊഴുപ്പേകുന്നു.

ഇന്നലെ രാവിലെ സെമിനാറും വൈകീട്ട് കാഥികൻ ഹർഷകുമാറിന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കഥ പ്രസംഗവും നടന്നു. സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാജൻ, കളക്ടർ ഹരിത വി. കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരിം എന്നിവരാണ് മേളയുടെ ചുമതലക്കാർ. ജില്ലയിലെ മറ്റ് മന്ത്രിമാരായ കെ. രാധകൃഷ്ണൻ, ഡോ. ആർ. ബിന്ദു എന്നിവരും വിവിധ സബ് കമ്മിറ്റികളുടെ ചുമതലക്കാരായി എം.എൽ.എമാരും സജീവ സാന്നിദ്ധ്യമാണ്.

ഹെൽമെറ്റ് സ്വന്തമാക്കാം

'ഒരുദിനം ഒരു ചോദ്യം, ഒരു ഹെൽമെറ്റ് സ്വന്തം' എന്ന പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധാകേന്ദ്രമാകുന്നു. സ്റ്റാളിന് മുന്നിലെത്തുന്നവരെ വരവേൽക്കുക ഒരു ചോദ്യമാണ്. ഉത്തരം വെള്ളപേപ്പറിൽ എഴുതി പെട്ടിയിലിട്ടാൽ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുന്ന വിജയിക്ക് സമ്മാനമായി ഹെൽമറ്റ് ലഭിക്കും.

"​ലിം​ഗാ​ധി​ഷ്‌​ഠി​ത​ ​അ​തി​ക്ര​മ​ങ്ങ​ൾ" മേ​ള​യിൽസെ​മി​നാ​റു​ക​ൾ​ക്ക് ​തു​ട​ക്കം

തൃ​ശൂ​ർ​:​ ​ലിം​ഗാ​ധി​ഷ്ഠി​ത​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​കാ​ലി​ക​പ്ര​സ​ക്തി​ ​വി​ളി​ച്ചോ​തി​ ​എ​ന്റെ​ ​കേ​ര​ളം​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​ ​മേ​ള​യി​ൽ​ ​സെ​മി​നാ​റു​ക​ൾ​ക്ക് ​തു​ട​ക്കം.​ ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​ ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ലിം​ഗാ​ധി​ഷ്ഠി​ത​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ലാ​ണ് ​ആ​ദ്യ​ ​സെ​മി​നാ​ർ​ ​ന​ട​ന്ന​ത്.
സെ​മി​നാ​റു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​കെ.​കെ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​കു​ടും​ബ​ശ്രീ​ ​സം​സ്ഥാ​ന​ ​റി​സോ​ഴ്‌​സ് ​പേ​ഴ്‌​സ​ൺ​ ​വി.​എ​ൽ.​ ​സാ​വി​ത്രി​ ​സെ​മി​നാ​റി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​കു​ടും​ബ​ങ്ങ​ളി​ലും​ ​സ​മൂ​ഹ​ത്തി​ലും​ ​സ്ത്രീ​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ​സെ​മി​നാ​ർ​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​ഒ​രു​ ​സ്ത്രീ​ ​ഏ​തൊ​ക്കെ​ ​ത​ര​ത്തി​ലാ​ണ് ​അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​രാ​കു​ന്ന​തെ​ന്ന​ ​അ​വ​ബോ​ധം​ ​പ​ക​ർ​ന്നു​ ​ന​ൽ​കു​ന്ന​ ​വി​ഷ​യ​ങ്ങ​ളും​ ​സെ​മി​നാ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ജി​ല്ലാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​അ​ബ്ദു​ൾ​ ​ക​രീം​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​ ​കോ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ഇ​ൻ​ ​ചാ​ർ​ജ് ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ൾ,​ ​ക​മ്മ്യൂ​ണി​റ്റി​ ​ലീ​ഡേ​ഴ്‌​സ്,​ ​കു​ടും​ബ​ശ്രീ​ ​ഭ​ര​ണ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​രും​ ​പ​ങ്കെ​ടു​ത്തു.