ചാലക്കുടി, മാള ബ്ലേക്ക്തല വർക്കിംഗ് ഗ്രൂപ്പുകൾക്കായി കില സംഘടിപ്പിച്ച ത്രിദിന പരിശീലനക്കളരി ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി, മാള ബ്ലോക്ക് പഞ്ചായത്തുകളിലെ വർക്കിംഗ് ഗ്രൂപ്പുകൾക്കായി ത്രിദിന പരിശീലനം ആരംഭിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എച്ച് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, കില ഫാക്കൽറ്റി കെ.കെ. ശ്രീധരൻ, കില കോ-ഓർഡിനേറ്റർ കെ.സി. ത്യാഗരാജൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ഐറിൻ എന്നിവർ പ്രസംഗിച്ചു.