കോടാലി: വ്യാപാര സ്ഥാപനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. കോടാലിയിൽ ശ്രീദേവി തീയേറ്ററിന് സമീപം പ്രവർത്തിക്കുന്ന ന്യൂബസാർ എന്ന സ്ഥാപനത്തിന് നേരെയാണ് പടക്കമേറ് നടന്നത്. കടയുടമ ഷമീറിന്റെ കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടി. കാറിന്റെ ഡോറിനും കെടുപാടുകൾ പറ്റി. ഷമീറിന്റെ പരാതി പ്രകാരം വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു.