
കയ്പമംഗലം: വഴിയമ്പലത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കോഴികൾ ചത്തു. വഴിയമ്പലം പടിഞ്ഞാറ് കാട്ടാംപള്ളി അനീന്ദ്രന്റെ വീട്ടിലെ പൊരുന്നു വെച്ച രണ്ട് കോഴികളെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്. വിവിധ കൂടുകളിലായി 25 ഓളം കോഴികളെയും താറാവുകളെയും അനീന്ദ്രൻ വളർത്തുന്നുണ്ട്.
കോഴിക്കൂടിന്റെ പട്ടിക തകർത്ത നിലയിലാണ്. രണ്ടാഴ്ച മുമ്പും അനീന്ദ്രന്റെ ആറോളം ചെറിയ കോഴികളെ സമാന രീതിയിൽ അജ്ഞാത ജീവി കൊന്നിരുന്നു. കഴുത്തിൽ കടിയേറ്റ് രക്തം വാർന്നിറങ്ങിയ നിലയിലാണ് കോഴികൾ. കഴിഞ്ഞ ദിവസം തൊട്ടടുത്ത വീട്ടിലെ നടയ്ക്കൽ സുന്ദരൻ വളർത്തിയിരുന്ന ഒമ്പത് കോഴികളെയും അജ്ഞാത ജീവി കടിച്ച് കൊന്നിരുന്നു.