class

ചാലക്കുടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി, മാള ബ്ലോക്ക് പഞ്ചായത്തുകളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്കായി ത്രിദിന പരിശീലനം ആരംഭിച്ചു. ടി.ജെ. സനീഷ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. കോളേജ് ഹാളില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍ അദ്ധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ് , കില ഫാക്കല്‍റ്റി കെ.കെ.ശ്രീധരന്‍, കില കോര്‍ഡിനേറ്റര്‍ കെ.സി.ത്യാഗരാജന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഐറിന്‍ എന്നിവര്‍ പ്രസംഗിച്ചു.