ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച് ജൂബിലിയിൽ ഫീമോഫീലിയ രോഗികൾക്കായുള്ള സൗജന്യ ഇൻഹിബിറ്റർ സ്‌ക്രീനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കുന്നു.
തൃശൂർ: ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച് ജൂബിലിയിൽ ഫീമോഫീലിയ രോഗികൾക്കായുള്ള സൗജന്യ ഇൻഹിബിറ്റർ സ്‌ക്രീനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവഹിച്ചു. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. നീരജ് സിദ്ധാർത്ഥൻ എഴുതിയ 'രക്തം പ്രാണനാകുന്നു. ഹീമോഫീലിയയും മറ്റു രക്തവൈകല്യങ്ങളും' എന്ന പുസ്തകം അദ്ദേഹം ആരോഗ്യസർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മലിന് കൈമാറി പ്രകാശനം ചെയ്തു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ഹീമോഫീലിയ കമ്മിറ്റി ചെയർമാൻ ഇ. രഘുനന്ദനൻ, കർണാടകയിലെ ജെ.ജെ.എം മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗം മേധാവി ഡോ. സരേഷ് ഹനഗവാധി, പ്രൊഫ. ഗോകുൽദാസ് എൻ.എൻ, ഡോ. സുശില ജേക്കബ് ഇന്ന, ഡോ. അബൂബക്കർ മുഹമ്മദ് റാഫി, പി. ചിത്രൻ നമ്പൂതിരിപ്പാട്, ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഡോ. കെ. പത്മകുമാർ, ഡോ. രമേഷ് ഭാസ്‌കരൻ, ഡോ. രതി ശാന്തകുമാർ, ഡോ ബെന്നി ജോസഫ്, ഡോ. അശോക് വർമ്മ എന്നിവർ സന്നിഹിതരായിരുന്നു.