ചേലക്കര: കടയിൽ വന്ന് പടക്കം വാങ്ങി പണത്തിന് പകരം സംഭാവന രസീതാണ്് ലഭിച്ചതെന്ന് പരാതി. വിഷുവിനോടനുബന്ധിച്ച് പഴയന്നൂർ ചീരക്കുഴി ഭാഗത്ത് നടത്തിയ പടക്കക്കച്ചവട കടയിൽ നിന്നാണ് നാലായിരത്തി തൊള്ളായിരം രൂപയ്ക്കുള്ള പടക്കത്തിന് പകരം 4900 രൂപയുടെ പിരിവ് രസീത് നൽകിയതായി കടയുടമ പൊലീസിൽ പരാതി നൽകിയത്. ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ ഒരു പ്രാദേശിക നേതാവും കൂട്ടരുമാണ് കടയിൽ വന്ന് പടക്കങ്ങൾ കൊണ്ടുപോയതെന്നും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്.