ചേലക്കര: പട്ടയമേളയുടെ ഭാഗമായി റവന്യൂ വകുപ്പ് ചേലക്കര പഞ്ചായത്തിൽ വച്ച് ഇന്ന് രാവിലെ 10.30ന് പട്ടയ അദാലത്ത് നടത്തും. പ്രദേശവാസികൾക്ക് അദാലത്തിൽ അപേക്ഷകൾ സമർപ്പിക്കാം. ആധാർ കാർഡ്, റേഷൻ കാർഡ്, വസ്തു സംബന്ധമായുള്ള രേഖകൾ എന്നിവ ഉണ്ടെങ്കിൽ അത് സഹിതം അപേക്ഷിക്കണം. വനഭൂമി, പൊതുമരാമത്ത് വകുപ്പ് ഭൂമി, ലാൻഡ് ട്രിബ്യൂണൽ(ജന്മിവക) എന്നീ വകുപ്പിലുള്ള പട്ടയങ്ങൾക്ക് ഈ അവസരത്തിൽ അപേക്ഷ ൽകാൻ കഴിയില്ല.