live

തൃശൂർ: വടക്കുന്നാഥന്റെ തിരുമുറ്റത്ത് അരങ്ങേറുന്ന 'എന്റെ കേരളം' പ്രദർശന മേളയിൽ ലൈവായി വടക്കുന്നാഥന്റെ ശിൽപ്പമൊരുക്കി ചെറുവത്തേരി സ്വദേശി സലീഷ് ശങ്കരൻ ആചാരി. വലിയപീഠത്തിൽ വടക്കുന്നാഥൻ കാളപ്പുറത്തിരിക്കുന്ന ശിൽപ്പമാണ് നാൽപത്തഞ്ചുകാരനായ സലീഷ് നിർമ്മിക്കുന്നത്.

രണ്ടര വർഷമായി സലീഷ് ശൈവശിൽപ്പത്തിന്റെ പണിപ്പുരയിലാണ്. ശിൽപ്പ നിർമ്മിതിയുടെ യഥാർത്ഥകാഴ്ചകൾ കാഴ്ചക്കാരിലെത്തിക്കുകയാണ് ഈ ഉദ്യമത്തിന് പിന്നിലുള്ള ലക്ഷ്യം. മദിരാശി മരത്തിലാണ് ശിൽപ്പം ഒരുക്കുന്നത്. ശിവന്റെ രൂപം ഏറെക്കുറെ പൂർത്തിയായി. ശിവന്റെ പ്രഭാമണ്ഡലമാണ് ശിൽപ്പത്തിന്റെ പ്രധാന ആകർഷണം. മേള പൂർത്തിയാകുന്നതോടെ മിനുക്കുപണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് സലീഷ് പറഞ്ഞു.

ശിൽപകലയോടുള്ള താത്പര്യം മൂലം മറ്റു ജോലികൾ ഒഴിവാക്കി പൂർണമായും കലയ്ക്കായി സമർപ്പിക്കുകയായിരുന്നു ശിൽപി. ശിൽപ്പകല പഠിച്ചിട്ടില്ല. കലയോടുള്ള ആത്മാർത്ഥതയാണ് ശിൽപ്പങ്ങൾക്ക് ചാരുത കൂട്ടുന്നതെന്ന് കാഴ്ചക്കാർ പറയുന്നു. സലീഷിന്റെ ഇഷ്ടദേവനാണ് പരമശിവൻ. മരത്തിലാണ് കൂടുതലായും ശിൽപ്പം നിർമ്മിക്കുന്നത്. വലിയ ശിൽപ്പങ്ങളോടാണ് താല്പര്യം. പ്ലാവിന്റെ ഒറ്റത്തടിവേരിൽ ഗരുഡൻ, സർപ്പം, മത്സ്യം, മാൻ, കാള, കുതിര, അരയന്നം തുടങ്ങി എട്ടു രൂപങ്ങളെ കൊത്തിയെടുത്തിട്ടുണ്ട്.

മരത്തിൽ നിർമ്മിച്ച സിംഗപ്പൂർ മെർലയൺ, ദീപം തുടങ്ങി മറ്റു ശില്പങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നു. ഹാൻഡിക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റ് കോർപറേഷനിൽ ആർട്ടിസാനാണ് സലീഷ്. വിവിധ കലാപ്രദർശനങ്ങളിലേയ്ക്ക് ക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ശില്പം പൂർത്തിയാക്കാനുള്ള തിരക്കിലാണ്.

ആ​ക്ട്സ് ​സ്റ്റാ​ള്‍​ ​തു​റ​ന്നു

തൃ​ശൂ​ർ​:​ ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​ ​ന​ഗ​രി​യി​ൽ​ ​ആ​ക്ട്‌​സി​ന്റെ​ ​റോ​ഡ് ​സു​ര​ക്ഷാ​ ​ബോ​ധ​വ​ത്ക​ര​ണ​ ​സ്റ്റാ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​നി​ർ​വ​ഹി​ച്ചു.​ ​ആ​ക്ട്‌​സ് ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ഫാ.​ഡേ​വി​സ് ​ചി​റ​മ്മ​ൽ,​ ​ടെ​ക്‌​സ്‌​റ്റൈ​ൽ​സ് ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​സി.​ആ​ർ.​വ​ത്സ​ൻ,​ ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​ജി.​രാ​ജേ​ഷ്,​ ​ആ​ക്ട്‌​സ് ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​അ​ബൂ​ബ​ക്ക​ർ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ലൈ​ജു​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​തൃ​ശൂ​ർ​ ​ബ്രാ​ഞ്ച് ​പ്ര​സി​ഡ​ന്റ് ​സി.​എ​സ്.​ധ​ന​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

പു​ത്തൂ​ര്‍​ ​സ​മ​ഗ്ര​ ​വി​ക​സ​ന​ ​മാ​തൃകമേ​ള​യിൽ

തൃ​ശൂ​ർ​:​ ​ഭാ​വി​യി​ൽ​ ​പു​ത്തൂ​ർ​ ​എ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് ​അ​റി​യ​ണ​മെ​ങ്കി​ൽ​ ​എ​ന്റെ​ ​കേ​ര​ളം​ ​പ്ര​ദ​ർ​ശ​ന​ ​മേ​ള​യി​ലെ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​സ്റ്റാ​ൾ​ ​സ​ന്ദ​ർ​ശി​ക്കാം.​ ​പു​ത്തൂ​രി​ന്റെ​ ​വി​ക​സ​ന​ ​മ​നോ​ഹാ​രി​ത​ ​നേ​രി​ട്ട് ​ക​ണ്ട​റി​യാം.​ 23.95​ ​കോ​ടി​യു​ടെ​ ​പു​ത്തൂ​ർ​ ​സ​മ​ഗ്ര​ ​വി​ക​സ​ന​ ​മാ​തൃ​ക​യാ​ണ് ​പൊ​തു​മ​രാ​മ​ത്ത് ​സ്റ്റാ​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​കു​ട്ട​നെ​ല്ലൂ​ർ​ ​ബൈ​പാ​സ് ​മു​ത​ൽ​ ​സു​വോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്ക് ​പ​യ്യ​പ്പി​ള്ളി​മൂ​ല​ ​വ​രെ​യാ​ണ് ​വി​ക​സ​നം​ ​ല​ക്ഷ്യം​ ​വെ​ക്കു​ന്ന​ത്.​ 3.7​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ള​ത്തി​ൽ​ 15​ ​മീ​റ്റ​ർ​ ​വീ​തി​യി​ൽ​ ​റോ​ഡി​ന്റെ​ ​ഇ​രു​ ​ഭാ​ഗ​ത്ത് ​നി​ന്നും​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​ന​ട​പ​ടി​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ചെ​മ്പൂ​ക്കാ​വി​ലെ​ ​പു​തി​യ​ ​താ​ലൂ​ക്ക് ​കെ​ട്ടി​ട​ത്തി​ന്റെ​ ​മാ​തൃ​ക​യും​ ​സ്റ്റാ​ളി​ലു​ണ്ട്.​ ​ജി​ല്ല​യി​ലെ​ ​പി.​ഡ​ബ്ല്യു.​ഡി​ ​റ​സ്റ്റ് ​ഹൗ​സു​ക​ളു​ടെ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​പു​തി​യ​ ​റോ​ഡു​ക​ളു​ടെ​ ​മാ​തൃ​ക​ക​ളു​മു​ണ്ട്.