തൃശൂർ: സാഹിത്യകാരനും നടനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടൻ സ്മാരക പുരസ്‌കാരത്തിന് നടനും എം.പിയുമായ സുരേഷ് ഗോപി അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കലാ, സാമൂഹിക സേവന രംഗത്തെ സംഭാവനകൾ പരിഗണിച്ചാണിത്.
കിരാലൂർ മാടമ്പ് സ്മാരക സമിതിയും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി മേയ് എട്ടിന് രാവിലെ 10ന് സംഘടിപ്പിക്കുന്ന മാടമ്പ് കുഞ്ഞുക്കുട്ടൻ ഒന്നാം ചരമ വാർഷിക അനുസ്മരണ യോഗത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്മാരക സമിതി ഭാരവാഹികളായ വി.കെ.സുനിൽ, രേഷ്‌മ സുധീഷ്, തപസ്യ ഭാരവാഹികളായ സി.സി.സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത്, ടി.എസ്.നീലാംബരൻ, കെ.ഡി.മാധവദാസ് എന്നിവർ അറിയിച്ചു.