payasam

തൃശൂർ : പച്ചമുളക് മുതൽ ഉരുളക്കിഴങ്ങ് വരെയുള്ള പച്ചക്കറികൾ പായസത്തിന് വിഭവങ്ങളായ വ്യത്യസ്തമായൊരു പാചകമത്സരത്തിന് സാക്ഷിയായി തേക്കിൻകാട് മൈതാനിയിലെ എന്റെ കേരളം പ്രദർശന നഗരി.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാചകമത്സരത്തിന്റെ രണ്ടാംദിനത്തിൽ ഇന്നലെ വിഷയം പായസമായിരുന്നു. ചക്ക പായസം, കുമ്പളങ്ങ പായസം, മുളക് പായസം, അവിയൽ പായസം, മുതൽ പഴ വർഗ്ഗങ്ങൾ കൊണ്ടുള്ള പായസം വരെ മത്സരത്തിൽ വേറിട്ടുനിന്നു. മുളയരി കൊണ്ട് രുചിയൂറുന്ന പായസമൊരുക്കിയ ചാവക്കാട് ബ്ലോക്കിലെ ശോഭ ഹരിദാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാഴപ്പിണ്ടി, പൈനാപ്പിൾ എന്നിവ കൊണ്ട് പായസമൊരുക്കി ചൊവ്വന്നൂർ ബ്ലോക്കിലെ ജിബി ജോബി രണ്ടാം സ്ഥാനം നേടി. മുരിങ്ങക്ക, വെള്ളരി, പയർ, ഉരുളക്കിഴങ്ങ്, കാരറ്റ്, മത്തങ്ങ തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് അവിയൽ പായസം ഒരുക്കിയ കൊടകര ബ്ലോക്കിലെ ഷേർളി ഷാജുവിനാണ് മൂന്നാം സ്ഥാനം. പതിനാറ് ബ്ലോക്കിൽ നിന്നുമുള്ള വനിതകളാണ് മത്സരത്തിനെത്തിയത്. രണ്ട് മണിക്കൂറായിരുന്നു സമയദൈർഘ്യം. ഒന്നര മണിക്കൂറിൽ മിക്കവരും പായസം തയ്യാറാക്കി. പ്രൊഡക്ഷൻ ഡെമോൺസ്‌ട്രേഷൻ പി.ശ്യാം, ഫുഡ് സേഫ്റ്റി ഓഫീസർ അരുൺ, കെ.ടി.ഡി.സി ഷെഫ് വി.മനോജ്, ഐഫ്രം ഫാക്കൽറ്റി എന്നിവരടങ്ങിയ സംഘമാണ് വിധി നിർണയം നടത്തിയത്.

കൗ​തു​ക​മു​ണ​ർ​ത്തി​ ​ഇ​ര​ട്ട​ച്ചക്ക​കൾ

തൃ​ശൂ​ർ​ ​:​ ​എ​ന്റെ​ ​കേ​ര​ളം​ ​പ്ര​ദ​ർ​ശ​ന​ ​മേ​ള​യി​ലെ​ ​കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​പ​വ​ലി​യ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് ​കൗ​തു​ക​മാ​വു​ക​യാ​ണ് ​ഈ​ ​ഇ​ര​ട്ട​ച്ച​ക്ക​ക​ൾ.​ ​കൊ​ട​ക​ര​ ​ആ​ക്ലി​പ്പ​റ​മ്പി​ൽ​ ​ര​വി​യു​ടെ​ ​വീ​ട്ടി​ലെ​ ​ച​ക്ക​ക​ളാ​ണ് ​കാ​ണി​ക​ളെ​ ​ആ​ക​ർ​ഷി​ക്കും​ ​വി​ധം​ ​പ​വ​ലി​യ​നി​ൽ​ ​സ്ഥാ​നം​ ​പി​ടി​ച്ച​ത്.​ ​ര​വി​യു​ടെ​ ​പ​റ​മ്പി​ൽ​ ​ക​ഴി​ഞ്ഞ​ ​നാ​ല് ​വ​ർ​ഷ​മാ​യി​ ​പ്ലാ​വ് ​കാ​യ്ക്കു​ന്ന​ത് ​ഇ​ര​ട്ട​യാ​യി​ട്ടാ​ണ്.

നാ​ട​ൻ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​പ്ലാ​വി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ഇ​ര​ട്ട​ച​ക്ക​ക​ൾ​ക്ക് ​ഒ​രു​ ​കേ​ടു​പോ​ലും​ ​ഉ​ണ്ടാ​കാ​റി​ല്ല.​ ​മു​പ്പ​തു​വ​ർ​ഷ​ത്തെ​ ​കാ​ർ​ഷി​ക​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​ര​ട്ട​ച​ക്ക​ക​ൾ​ ​കാ​യ്ച്ചു​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഒ​രു​ ​പ്ലാ​വ് ​മു​ഴു​വ​നും​ ​ഇ​ര​ട്ട​ച്ച​ക്ക​ക​ളാ​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണെ​ന്ന് ​ജൈ​വ​ ​ക​ർ​ഷ​ക​നാ​യ​ ​ര​വി​ ​പ​റ​യു​ന്നു.