തൃശൂർ: മേയറുടെ താത്കാലിക ഡ്രൈവറെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ചു. നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. സർവകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മേയറുമായി ഇനി സന്ധിസംഭാഷണങ്ങൾക്കില്ലെന്ന് ജോൺ ഡാനിയൽ പറഞ്ഞു. ഡ്രൈവറെ പിരിച്ചുവിട്ടില്ലെങ്കിൽ മേയറെ വഴി തടയും. പ്രശ്‌നങ്ങൾ ഇല്ലാതെ കൗൺസിൽ യോഗം മുന്നോട്ടുപോകണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് സർവകക്ഷി യോഗത്തിലും കൗൺസിൽ യോഗത്തിലും സഹകരിച്ചത്. എന്നാൽ ഒരു ദിവസംകൊണ്ട് മേയർ നിലപാട് മാറ്റി ഡ്രൈവറെ ജോലിക്ക് കയറ്റി പ്രകോപിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഡെപ്യൂട്ടി പാർലിമെന്ററി പാർട്ടി ലീഡർ ഇ.വി. സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ലീല വർഗീസ്, വിനീഷ് തയ്യിൽ, സുനിത വിനു, എബി വർഗീസ്, ശ്രീലാൽ ശ്രീധർ, സിന്ധുആന്റോ, മേഫീ ഡെൽസൺ, വില്ലി ജിജോ എന്നിവർ സമരത്തിന് നേതൃത്വം നൽകി.