മുരിയാട്: എസ്.എൻ.ഡി.പി മുരിയാട് ശാഖയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി വിളവെടുപ്പ് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുമേഷ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസി. ഓഫീസർ ജിനി പച്ചക്കറി വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ജലജ അരവിന്ദ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ പരമേശ്വരൻ അമ്പാടത്ത്, ശിവരാമൻ ഞാറ്റുവെട്ടി, ശശി കൈതയിൽ, അജിത കണ്ണൻ എന്നിവർ സംസാരിച്ചു.