കൊടുങ്ങല്ലൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായാണ് പതാക ദിനം ആചരിച്ചത്. ചന്തപ്പുരയിൽ കരിശാംകുളത്തിനു സമീപത്ത് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എച്ച്. നിയാസ് പതാക ഉയർത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഹാഷിക്ക്, മേഖല സെക്രട്ടറി കെ.എസ്. സിജിത്ത് എന്നിവർ സംസാരിച്ചു.