1

വരവൂർ സ്‌കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: വരവൂർ ഗവ: എൽ.പി.സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ എം.ബി. പ്രസാദിന്റെ യാത്രഅയപ്പിന്റെ ഭാഗമായി സെൻട്രൽ ലയൺസ് ക്ലബ് മൂന്നു ദിവസം നീണ്ടു നിന്ന മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വരവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാബു, വാർഡ് മെമ്പർ സേതുമാധവൻ, കെ.പി. രാജീവ്, റോഷൻ ദേവസി, അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.