chathanchal
ചാത്തൻചാലിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയും സംഘവും എത്തിയപ്പോൾ.

ചാലക്കുടി: ചാത്തൻചാൽ നവീകരണവുമായി ബന്ധപ്പെട്ടുള്ള അളവ് നടപടികൾ ആരംഭിച്ചതായി ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അറിയിച്ചു. പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം ചെയ്യേണ്ടതും നിറയ്‌ക്കേണ്ടതുമായ ഭാഗങ്ങൾ കണ്ടെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അടുത്ത ആഴ്ചയോടെ നടപടികൾ പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.സി. മനോജ്, ലിജി പി.വി, പ്രൊജക്ട് എൻജിനിയർ സി.കെ. ഷാജി, ഡെപ്യൂട്ടി എൻജിനിയർ ജി. അഖിൽനാഥ്, അസിസ്റ്റന്റ് എൻജിനിയർ ദിൽജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.