പാവറട്ടി: മാലി ദ്വീപിൽ നിന്നും ഒമാനിലേക്ക് പോയ എണ്ണ കപ്പലിൽ നിന്നും കാണാതായ കഞ്ഞാണി സ്വദേശി ആദിത്തിന്റെ വീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ എസ്. സതീഷ് സന്ദർശിച്ചു. ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, പ്രസിഡന്റ് കെ. സച്ചിൻ, ട്രഷറർ സി.ജി. സജീഷ്, കെ.എസ്. വിവേക്, കെ.ആർ. ബിനുരാജ്, അരുൺ ആനന്ദ്, പദ്മരാജ് എന്നിവർ സന്നിഹിതരായിരുന്നു.