ഗുരുവായൂർ: എസ്.എൻ.ഡി.പി പുത്തമ്പല്ലി ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖാ മന്ദിരത്തിൽ നടന്ന വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രഞ്ജിത്ത് പയ്യപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം മുകേഷ് റിപ്പോർട്ടും വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ചികിത്സാ ധനസഹായ വിതരണം വാർഡ് കൗൺസിലർ സിന്ധു ഉണ്ണി നിർവഹിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ സമിതി അംഗം വി.ആർ. പ്രസന്നൻ, പി.ബി. രാജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ കെ.കെ. രാജൻ ഭാരവാഹി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി രഞ്ജിത്ത് പയ്യപ്പാട്ട് (പ്രസിഡന്റ്), എൻ.എം. ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ.എം. മുകേഷ് (സെക്രട്ടറി), ടി.ജി. ഷൈജു (യൂണിയൻ പ്രതിനിധി), വനിതാ സംഘം ഭാരവാഹികളായി ലത പുഷ്‌കരൻ (പ്രസിഡന്റ്), പി.എസ്. സഞ്ജന (സെക്രട്ടറി), സിന്ധു ഉണ്ണി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.