ചേലക്കര: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ചേലക്കര ഏരിയ പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ചേലക്കര ഏരിയ പ്രസിഡന്റ് എം.ആർ. രതി മോഹൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് യു.ആർ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടി പി.കെ. ശിവരാമൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ്, സി.പി.എം ചേലക്കര ഏരിയ കമ്മിറ്റി അംഗം ടി. ഗോകുലൻ, കൊണ്ടാഴി സൗത്ത് എൽ.സി. സെക്രട്ടറി പി.എസ്. ശ്യം എന്നിവർ സംസാരിച്ചു. പി.കെ.എസ് ഏരിയ സെക്രട്ടറി സി. ഗോപദാസ് സ്വാഗതവും ഏരിയ ട്രഷറർ എം.കെ. അജയൻ നന്ദിയും പറഞ്ഞു. രാവിലെ നടന്ന പ്രതിനിധി സമ്മോളനം പി.കെ.എസ് ജില്ലാ സെക്രട്ടി പി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വി.തങ്കമ്മ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഏരിയ പ്രസിഡന്റായി എം.ആർ. രതി മോഹൻ, സെക്രട്ടറി സി. ഗോപദാസ്, ട്രഷറർ എം.കെ. അജയൻ എന്നിവരെ തിരഞ്ഞെടുത്തു.