ganja
ചേർപ്പിലെ ഗുണ്ടാസംഘം സഞ്ചരിച്ച കാർ പൊലീസ് ജീപ്പിൽ ഇടിച്ച നിലയിൽ

തൃശൂർ: കഞ്ചാവ്, എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ ലഹരിവസ്തുക്കളുടെ വിപണനത്തിലൂടെ പണംവാരി ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നത് തടയിടാൻ പൊലീസിനൊപ്പം എക്‌സൈസും പിടിമുറുക്കും. 24 മണിക്കൂറും ജാഗ്രത പുലർത്തുന്ന എക്‌സൈസ് പരിശോധനാ സംഘങ്ങൾ അന്വേഷണം വ്യാപിപ്പിക്കും. കൺട്രോൾ റൂമും പ്രവർത്തനസജ്ജമാക്കും. തൃശൂർ പൂരത്തിന് മുന്നോടിയായി വ്യാപകപരിശോധനകൾ ഇതിനകം തുടങ്ങി. പൂരം ദിവസങ്ങളിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചിടും. നഗരങ്ങൾ കേന്ദ്രീകരിച്ചും ലഹരിവിപണനം കൂടുതലുള്ള മേഖലകളിലും നടപടികൾ ശക്തമാക്കും.

മദ്യത്തേക്കാൾ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും യുവാക്കളെ വലയിലാക്കുന്നുണ്ട്. ഗുണ്ടാ അക്രമസംഭവങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്നിന്റെ പശ്ചാത്തലത്തിൽ നിന്നാണ് രൂപംകൊള്ളുന്നത്. ചേർപ്പിനടുത്ത് വെങ്ങിണിശ്ശേരിയിൽ പിടിയിലായ ക്വട്ടേഷൻ സംഘമാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. ഒരുകിലോ കഞ്ചാവ് ആന്ധ്ര,​ ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് കിലോഗ്രാമിന് 10,000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഒരു ലക്ഷത്തോളം രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. വിതരണവും വിൽപ്പനയും സംബന്ധിച്ച തർക്കങ്ങളാണ് അക്രമങ്ങളിൽ എത്തിച്ചേരുന്നത്. പൊലീസും എക്‌സൈസും പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നുണ്ടെന്നാണ് പരാതി.

ക്രിമിനൽ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ 91-ാം ദിവസം ജാമ്യം കിട്ടും. പ്രതി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം കോടതിയിൽ എത്തുന്നതെങ്കിൽ അത് വിചാരണയ്‌ക്കെത്താൻ സമയമെടുക്കും. കുറ്റപത്രസമർപ്പണവും വിചാരണയും വേഗം നടത്തിയാൽ മാത്രമേ കുറ്റവാളികളെ ഒതുക്കാനാകൂവെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.

മയക്കുമരുന്ന് ഉപയോഗിച്ചശേഷമുള്ള അക്രമം അതിക്രൂരമാകും. ലഹരിയുടെ ആവേശത്തിൽ പൊലീസിനെപ്പോലും ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. പണത്തിന് കുറവുണ്ടായാൽ കവർച്ചയ്ക്കും പദ്ധതികളിടും. ചേർപ്പിൽ പൊലീസ് ജീപ്പിൽ ഇടിച്ചുതകർന്ന ഗുണ്ടാസംഘത്തിന്റെ കാറിനുള്ളിൽ കഞ്ചാവ് തൂക്കിവിൽക്കുന്നതിന് ഇലക്ട്രോണിക് ത്രാസും സ്വർണവളകളും കണ്ടെടുത്തിരുന്നു. ബലപ്രയോഗത്തിനിടെ ഒരു പ്രതി കൈയ്യിൽ ഒളിപ്പിച്ചിരുന്ന സ്വർണവളകൾ റോഡരികിൽ മണ്ണിൽ പൂഴ്ത്തിവച്ചതും കണ്ടെടുത്തിരുന്നു. വെങ്ങിണിശേരി സ്വദേശിയെ കൊല്ലാൻ ക്വട്ടേഷനുമായെത്തിയ ഗുണ്ടാസംഘം പെരിഞ്ചേരിയിൽ പൂട്ടിക്കിടന്ന വീടിനുള്ളിൽ കവർച്ച നടത്തിയിരുന്നു.

ക്വട്ടേഷൻ സംഘത്തിന്റെ കാർ അപകടത്തിൽപെട്ടില്ലായിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടുമായിരുന്നു. അത് ഒഴിവാക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് പൊലീസ്.

തൃശൂർ പൂരത്തിന് മുന്നോടിയായി വ്യാപകമായ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകും. കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ പ്രത്യേകമായി നിരീക്ഷിച്ച് പിടികൂടും.

- കെ. പ്രേംകൃഷ്ണ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ

വ​ട​ക്കെ​ക്കാ​ട് ​വീ​ണ്ടും​ ​ല​ഹ​രി​ ​വേ​ട്ട​;​ ​ച​ങ്ങ​രം​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ആ​റു​പേ​ർ​ ​പി​ടി​യിൽ

വ​ട​ക്കെ​ക്കാ​ട്:​ ​ക​ട​ൽ​തീ​ര​ത്ത് ​രാ​ത്രി​യി​ൽ​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്ന​ ​ച​ങ്ങ​രം​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ആ​റു​പേ​രെ​ ​വ​ട​ക്കെ​ക്കാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ച​ങ്ങ​രം​കു​ളം​ ​ആ​ല​ങ്കോ​ട് ​പൂ​ണ​ത്ത് ​വീ​ട്ടി​ൽ​ ​ദി​നേ​ശ് ​(24​),​ ​ച​ങ്ങ​രം​കു​ളം​ ​ആ​ലം​കോ​ട് ​ചി​യ്യാ​ത്തി​ൽ​ ​പ​ടി​ ​വീ​ട്ടി​ൽ​ ​പ്ര​വീ​ൺ​ ​(24​),​​​ ​കോ​ക്കൂ​ർ​ ​അ​രി​യി​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ആ​ൽ​ബി​ൻ​ ​അ​ഗ​സ്റ്റി​ൻ​ ​(22​),​​​ ​ച​ങ്ങ​രം​കു​ളം​ ​മാ​ന്ത​ടം​ ​പേ​രാ​ത്ത് ​പ​റ​മ്പി​ൽ​ ​അ​ബി​ൻ​ ​(25​),​​​ ​ആ​ലം​കോ​ട് ​കോ​ടാ​യി​ക്ക​ൽ​ ​വി​പി​ൻ​ദാ​സ് ​(26​),​​​ ​മാ​ന്ത​ടം​ ​പേ​രാ​ത്ത് ​പ​റ​മ്പി​ൽ​ ​നി​ഖി​ൽ​ ​(23​)​ ​എ​ന്നി​വ​രെ​യാ​ണ് ​വ​ട​ക്കെ​ക്കാ​ട് ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​അ​മൃ​ത​രം​ഗ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.

ക​ട​ൽ​ത്തീ​ര​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ക​ർ​ശ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​ ​ആ​ദി​ത്യ​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​വ്യാ​ഴാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന​ര​യോ​ടെ​ ​വ​ട​ക്കെ​ക്കാ​ട് ​മ​ന്ന​ലാം​കു​ന്ന് ​ബീ​ച്ച് ​പ​രി​സ​ര​ത്ത് ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ​പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​പി​ടി​കൂ​ടി​യ​ ​പ്ര​തി​ക​ളി​ൽ​ ​അ​ബി​ൻ​ ​ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി​ ​പൊ​ലീ​സി​ന്റെ​യും​ ​ദി​നേ​ശ് ​എ​ക്‌​സൈ​സി​ന്റെ​യും​ ​പി​ടി​യി​ലാ​യി​ട്ടു​ണ്ട്.​ ​അ​ഡീ​ഷ​ണ​ൽ​ ​എ​സ്.​ഐ​:​ ​സ​ന്തോ​ഷ്,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​സ​വി​ൻ​ ​കു​മാ​ർ,​ ​വു​മ​ൺ​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​ബി​ന്ദു,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പ്രേം​ ​ദീ​പ്,​ ​അ​നീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

വി​ൽപ്പ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​എം.​ഡി.​എം.​എ​ ​യു​മാ​യി​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യിൽ

തൃ​ശൂ​ർ​:​ ​ബം​ഗ​ളു​രു​വി​ൽ​ ​നി​ന്നും​ ​വി​ൽ​പ്പ​ന​ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​സി​ന്ത​റ്റി​ക്ക് ​മ​യ​ക്കു​മ​രു​ന്നാ​യ​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ൽ.​ ​പു​ല്ല​ഴി​ ​ഇ​ല്ലി​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​വി​നോ​ദ് ​(25​),​ ​ഒ​ള​രി​ ​ക​ട​വാ​രം​ ​ആ​ദം​പു​ള്ളി​ ​വീ​ട്ടി​ൽ​ ​അ​ഭി​രാ​ഗ് ​(23​),​ ​എ​ന്നി​വ​രാ​ണ് ​വെ​സ്റ്റ് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്. ഒ​ള​രി​യി​ൽ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തി​യി​രു​ന്ന​ ​വെ​സ്റ്റ് ​പെ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ബൈ​ജു.​ ​കെ.​സി​ ​റോ​ഡി​ൽ​ ​വ​ച്ച് ​സം​ശ​യാ​സ്പ​ദ​മാ​യ​ ​രീ​തി​യി​ൽ​ ​ക​ണ്ട​ ​ഇ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​എം.​ഡി.​എം.​എ​ ​പി​ടി​കൂ​ടാ​നാ​യ​ത്.​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​അ​ഭീ​ഷ് ​ആ​ന്റ​ണി,​ ​അ​നി​ൽ​ ​എ​ന്നി​വ​രും​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.