1

തൃശൂർ: വന്യമൃഗശല്യത്തിൽ നിന്നും കർഷകരെയും കൃഷിയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23ന് പത്തിന് പീച്ചിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ നിന്ന് കർഷക വാഹന പ്രചരണ ജാഥ ആരംഭിക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.

പീച്ചി മുതൽ അതിരപ്പിള്ളി വരെയാണ് ജാഥ. അതിരപ്പിള്ളിയിൽ സമാപനം ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, കെ.എൻ. ഗോവിന്ദൻകുട്ടി, പി.ടി. സാമുവൽ, സി.പി. ദേവസി, കെ.പി. എൽദോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.