കൊടുങ്ങല്ലൂർ: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി പരീക്ഷയിൽ വെള്ളിയാഴ്ചകളിൽ വരുന്ന
പരീക്ഷകൾ അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ സെൽ ദേശീയ വൈസ് ചെയർമാൻ ഇക്ബാൽ വലിയ വലിയവീട്ടിൽ, കെ.എം. സീതി സാഹിബ്, സാംസ്‌കാരിക ചർച്ച വേദി സംസ്ഥാന പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വാത്യേടത്ത് എന്നിവർ ആവശ്യപ്പെട്ടു. ഒരു ജില്ലയിൽ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്. ഇതുനിമിത്തം മേൽപ്പറഞ്ഞ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിലെ നമസ്‌കാരം നഷ്ടപ്പെടുകയാണ്. ഇത് പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.