mela
കേരളീയ കലാരൂപങ്ങളുടെ ശിൽപ്പ ചാർത്തുകൾ

തൃശൂർ: കേരളീയ കലാരൂപങ്ങളുടെ സംഗമഭൂമിയായി എന്റെ കേരളം പ്രദർശന മേള. ആകർഷകമാണ് തനത് കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപ്പചാർത്തുകൾ. കഥകളി, മോഹിനിയാട്ടം, തെയ്യം, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, ദഫ് മുട്ട്, മാർഗം കളി, ചവിട്ടു നാടകം, കേരള നടനം, വള്ളംകളി തുടങ്ങിയ കലാരൂപങ്ങളുടെ പരിചയപ്പെടുത്തലുകൾ മേളയുടെ ആകർഷണമാണ്.

നാടൻ കലാരൂപങ്ങൾ, ചുമർചിത്രങ്ങൾ എന്നിവയുടെ പ്രദർശനവും മേളയ്ക്ക് നിറച്ചാർത്താകുന്നു. പുഴകളുടെയും വിവിധ കലാരൂപങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ പവലിയനിൽ എത്തുന്നവർ ഏറെ സമയം ഇവിടെ ചെലവഴിക്കുന്നത്. പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ എന്റെ കേരളം തീം പവലിയൻ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

കേരളത്തിന്റെ സാമൂഹിക പരിഷ്‌കർത്താക്കളിൽ പ്രഥമഗണനീയനായ ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും അടയാളപ്പെടുത്തലുകളും മേളയിലുണ്ട്. അരവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടിയും മിശ്രഭോജനവും വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹത്തിന്റെയുമെല്ലാം ദൃശ്യാവിഷ്‌കാരങ്ങളും മേന്മയേകുന്നു.

മലയാള ഭാഷയുടെ പരിണാമങ്ങളെ കുറിച്ചും തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം മുതലുള്ള സാഹിത്യ പരമ്പരകളും മേളയ്ക്ക് എത്തുന്നവർക്ക് വിജ്ഞാനം പകരുന്നു. സാക്ഷരതാ മുന്നേറ്റം, ഗ്രന്ഥശാലാ പ്രവർത്തനം തുടങ്ങിയവയുടെ ആവിഷ്‌കാരങ്ങളും ശ്രദ്ധേയമാണ്. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് വരെയുള്ളവരുടെ ചിത്രങ്ങളും തീം പവലിയനിൽ ഉണ്ട്.

മെ​യ് ​വ​ഴ​ക്ക​ത്തി​ന്റെ​ ​ക​രു​ത്തി​ൽ​ ​അ​ര​ങ്ങ് ​കീ​ഴ​ട​ക്കി​ ​അ​ഭ്യാ​സി​കൾ

തൃ​ശൂ​ർ​:​ ​അ​സാ​ദ്ധ്യ​മാ​യ​ ​മെ​യ്‌​വ​ഴ​ക്കം,​ ​ച​ടു​ല​മാ​യ​ ​ച​ല​ന​ങ്ങ​ൾ,​ ​ക​ള​രി​യി​ൽ​ ​മാ​സ്മ​രി​ക​ ​പ്ര​ക​ട​നം​ ​തീ​ർ​ത്ത് ​എ​ന്റെ​ ​കേ​ര​ളം​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​ ​മേ​ള​യു​ടെ​ ​വേ​ദി​യി​ൽ​ ​കൈ​യ്യ​ടി​ ​നേ​ടി​ ​ര​ണ്ട് ​അ​ഭ്യാ​സി​ക​ൾ.​ ​കു​ന്നം​കു​ളം​ ​വി​വേ​കാ​ന​ന്ദ​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​കെ.​ ​ചി​ത്ര,​ ​പി.​എ​സ്.​ ​അ​തു​ൽ​ ​കൃ​ഷ്ണ​ ​എ​ന്നി​വ​രാ​ണ് ​ക​ള​രി​ ​ചു​വ​ടു​ക​ളി​ലൂ​ടെ​ ​മേ​ള​യി​ൽ​ ​അ​ര​ങ്ങ് ​വാ​ണ​ത്.

ക​ള​രി​ ​വ​ന്ദ​നം,​ ​കെ​ട്ടു​കാ​രി​ ​പ​യ​റ്റ്,​ ​മെ​യ്പ്പ​യ​റ്റ് ​തു​ട​ങ്ങി​ ​അ​ഭ്യാ​സ​ ​മു​റ​ക​ളി​ലൂ​ടെ​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വേ​ദി​യെ​ ​ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ​ത്.​ ​ക​ല്ലൂ​രു​ള്ള​ ​വ​ല്ല​ഭ​ട്ട​ ​ക​ള​രി​യി​ലാ​ണ് ​ഇ​രു​വ​രും​ ​അ​ഭ്യ​സി​ക്കു​ന്ന​ത്.​ 9​ ​വ​ർ​ഷ​മാ​യി​ ​ക​ള​രി​ ​പ​ഠി​ച്ചു​ ​വ​രു​ന്നു.​ ​തൃ​ശൂ​ർ​ ​സെ​ന്റ് ​മേ​രീ​സ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​അ​ശ്വ​തി​ ​അ​രു​ണി​ന്റെ​ ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ​പ​രി​പാ​ടി​ക്ക് ​തു​ട​ക്ക​മാ​യ​ത്.