
മണ്ണുത്തി: ഇന്ധനപാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണുത്തി പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ല അസി.സെക്രട്ടറി ടി.ആർ രമേഷ് കുമാർ, ജെറീഷ് പെരിഞ്ചേരി കെ.സി (എം), ഷിജു കീടായി (എൻ.സി.പി ), ഷെഫിക് ബക്കർ (ഐ.എൻ.എൽ), കെ.കെ ജോണി (കോൺഗ്രസ് എസ് ), ശ്രീധരൻ മീത്തിൽ പറമ്പിൽ (ജനതദൾ ), വർഗ്ഗീസ് കണ്ടംകുളത്തി, എം.എസ് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.