കയ്പമംഗലം: മതിലകം കൂളിമുട്ടം തട്ടുങ്ങൽ എ.എം.യു.പി സ്‌കൂളിൽ സ്ഥാപിച്ച സോളാർ പാനലിന്റെയും മുഴുവൻ ക്ലാസ് മുറികൾ എയർകണ്ടീഷൻ ചെയ്തതിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
3,000 രൂപ വൈദ്യുതി ചാർജ് വരുന്ന ഒരു കുടുംബത്തിൽ നാല് കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ 1,000 രൂപ മിച്ചം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ സ്‌കോളർഷിപ്പ് ലഭിച്ച കുട്ടികളെ അനുമോദിച്ചു. സ്‌കൂളിൽ സോളാർ സ്ഥാപിക്കാൻ മുൻകൈ എടുത്ത സ്‌കൂൾ മാനേജർ പി.എം. അബ്ദുൽ മജീദിനെ മന്ത്രി പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഹഫ്‌സ ഒഫൂർ, വാർഡ് മെമ്പർ കെ.കെ. സഗീർ, കൊടുങ്ങല്ലൂർ എ.ഇ.ഒ വി.വി. വിജി, മതിലകം ബി.പി.ഒ ടി.എസ്.റസിയ, പി.ടി.എ പ്രസിഡന്റ് പി.ബി. ഷെമീർ, കെ.പി. അജിത തുടങ്ങിയവർ സംസാരിച്ചു.