
പുതുക്കാട്: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചും, കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയും എൽ.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതുക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ലോക താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പുതുക്കാട് മണ്ഡലം കൺവീനർ ടി.എ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.എം.ശിവരാമൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.എം.ചന്ദ്രൻ, രാഘവൻ മുളങ്ങാടൻ, ജോർജ് താഴെക്കാടൻ, പ്രഭു ചാണശ്ശേരി തുടങ്ങിയവർ സംസാരിച്ചു.