1

വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള വിവിധ പദ്ധതികളുടെ കോർഡിനേഷൻ യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ അധികാരികൾ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനായി 325.72 കോടിയുടെ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ജൽ ജീവൻ മിഷൻ, നഗരസഞ്ചയ പദ്ധതി, അമൃത് പദ്ധതി തുടങ്ങിയ പദ്ധതികളിലൂടെയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കരുവന്നൂർ പുഴ, ഭാരതപ്പുഴ, വാഴാനി ഡാം, പീച്ചി ഡാം, ചിമ്മിനി ഡാം എന്നിവയെ ആശ്രയിച്ചുള്ള വലിയപദ്ധതികളുടെ നിർവഹണഘട്ടത്തിൽ പ്രാദേശികസ്രോതസുകൾ കണ്ടെത്തി അവയിൽ നിന്നുള്ള വെള്ളം കൂടി പ്രയോജനപ്പെടുത്താനും തീരുമാനമായി.