1

വടക്കാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ഇന്ധനവില വർദ്ധനവിനെതിരായും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നാടെങ്ങും ജനകീയ പ്രതിഷേധം. വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷനായി. ഘടകകക്ഷി നേതാക്കളായ എം.ആർ.സോമനാരായണൻ, ലിനി ഷാജി ( സി.പി.ഐ), പി.എൻ.സുരേന്ദ്രൻ, മേരി തോമസ്, എം.കെ.പ്രഭാകരൻ, കെ.എസ്.സുഭാഷ് (സി.പി.എം), എ.എൽ.ജേക്കബ്ബ് (എൻ.സി.പി ), പി.എസ്.ഉത്തമൻ (കോൺഗ്രസ് എസ് ), ഇ.എ.ബാബു ( ജനാധിപത്യ കേരള കോൺഗ്രസ് ) എന്നിവർ സംസാരിച്ചു.