sunilkumar

ചാലക്കുടി: 14ാം പഞ്ചവത്സര പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി മാള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകളിലെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കായി കില സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. എസ്.എച്ച് കോളേജിൽ നടന്ന സമാപന സമ്മേളനം വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷയായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ മുഖ്യാതിഥിയായി. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ലീനാ ഡേവിസ്, ഒ.സി.രവി, കില ഫാക്കൽറ്റി കെ.കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.