
അതിരപ്പിള്ളി: പഞ്ചായത്ത് തുടക്കമിട്ട തണ്ണീർപ്പന്തൽ പദ്ധതി നവകേരള മിഷൻ കർമ്മപദ്ധതി കോർഡിനേറ്റർ ഡോ:ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. യു.എൻ.ഡി.പി അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കിയ 'ഇടം' ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെയും ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ:ആതിര ദേവരാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൗമിനി മണിലാൽ, സി.ഡി.എസ് ചെയർപേഴ്‌സൺ നടാക്ഷ വിജയൻ തുടങ്ങിയവർ സംസാരിച്ചു. വിനോദസഞ്ചാരികൾക്കായി ഡൈനിംഗ് ഹാൾ, റെസ്‌റ്റോറന്റ്, വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങളാണ് ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കിയത്. ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന തണ്ണീർപ്പന്തൽ അഞ്ച് കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.