തൃശൂർ: ജനവാസ കേന്ദ്രത്തിൽ ഗെയിലിന്റെ സിറ്റി ഗ്യാസ് സ്റ്റേഷൻ നിർമ്മിക്കുന്നതായി പരാതി. 100ലേറെ കുടുംബങ്ങൾ താമസിക്കുന്ന ചൊവ്വന്നൂരിലാണ് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് പ്രദേശവാസിയായ പ്രദീപൻ വള്ളിക്കാട് പത്രസമ്മേളനത്തിൽ പറഞ്ഞു. കെട്ടിടനിർമ്മാണത്തിന് ജില്ലാ കളക്ടറുടേയോ നഗരസഭയുടേയോ അനുമതിയില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടും ഇതൊന്നും വകവെക്കാതെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു. ഇതിൽ ദുരൂഹതയുണ്ട്. പ്രദേശത്തെ ആളുകളുടെ ജീവന് സംരക്ഷണം നൽകാതെയാണ് അദ്വാനി ഗ്രൂപ്പിന് കെട്ടിടം നിർമ്മിക്കാൻ മൗനാനുവാദം അധികൃതർ നൽകുന്നതെന്നും പ്രദീപൻ ആരോപിച്ചു.