തൃശൂർ: വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം 24ന് തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടൗൺഹാളിൽ രാവിലെ പത്തിന് മെട്രാമാൻ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിവര സാങ്കേതിക വകുപ്പുമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ഫാഗൻ സിംഗ് കുലസ്‌തേ, സോഹോ കോർപറേഷൻ സി.ഇ.ഒ: ശ്രീധരൻ വെമ്പു എന്നിവർ സംസാരിക്കും.
സംസ്ഥാന പ്രസിഡന്റ് വി. സദാശിവൻ അദ്ധ്യക്ഷത വഹിക്കും. വ്യവാസായിക ലോകത്ത് വ്യക്തിമുദ്ര പതിച്ച അഞ്ച് വനിതകളെ ആദരിക്കും. സമാപന സമ്മേളനത്തിൽ ആർ.എസ്.എസ് പ്രാന്ത പ്രചാരക് എസ്. സുദർശൻ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സംസ്ഥാന വക്താവ് പി.ആർ. സോം ദേവി, സി.എ. രാജ്, സുഭദ്ര ശൂലപാണി, രഘുനാഥ്, അഡ്വ. എം.പി. വാസവൻ പങ്കെടുത്തു.