ചാഴൂർ: ജയന്തി പടവിനെയും കോൾ നിലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരട്ടപ്പാലം - പറുവച്ചാൽ തോട് സൈഡ് കെട്ടി സംരക്ഷിക്കുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ അനുവദിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. ചാഴൂർ പഞ്ചായത്തും സ്വകാര്യ വ്യക്തിയും തമ്മിൽ കോടതി വ്യവഹാരമുള്ള സ്ഥലമൊഴിവാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. 2018, 2019 പ്രളയത്തിൽ ഈ തോട്ടിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടിരുന്നു. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷ വകുപ്പിനാണ് നിർവഹണ ചുമതല. ടെൻഡർ നടപടികൾ പൂർത്തിയായാൽ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും.