തൃശൂർ: രാസവളങ്ങളുടെ അമിതമായ വിലവർദ്ധനവ് കാർഷിക മേഖലയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും അത് തടയാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു. കാർഷികമേഖല രൂക്ഷമായ ബുദ്ധിമുട്ടിൽ കഴിയുമ്പോൾ കർഷകനെ സംരക്ഷിക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, സംസ്ഥാന മുഖ്യമന്ത്രിക്കും തോമസ് ഈമെയിൽ സന്ദേശങ്ങൾ അയച്ചു.