ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ആശുപത്രിയുടെ രണ്ടാംനില ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. 32 ലക്ഷം രൂപ ചെലവിലാണ് പുതിയ നില ഒരുക്കിയത്. ടോയ്‌ലെറ്റ് ബ്ലോക്കും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, പി.കെ. ജേക്കബ്, ബീനാ രവീന്ദ്രൻ, പി.പി. പോളി, എം.ഡി. ബാഹുലേയൻ, ഡോ. കെ.എം. സജീവ് എന്നിവർ പ്രസംഗിച്ചു.