പാവറട്ടി: എളവള്ളി പഞ്ചായത്തിലെ കിഴക്കൻ മേഖലയെ പടിഞ്ഞാറൻ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന സഞ്ചാര വീഥിയായ എളവള്ളി പാറ ജനശക്തി കാക്കശ്ശേരി റോഡിന്റെ നിർമ്മാണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു.

ഉദ്ഘാടന യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.എം.ജി.എസ്.വൈ. എക്‌സി.എൻജിനിയർ ഡേവിഡ് ജോൺ ഡി. മോറിസ് റിപ്പോർട്ട് അവതരിപ്പിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് ആമുഖ പ്രഭാഷണം നടത്തി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്റണി, അഡ്വ. പി.എം. മുഹമ്മദ് ഗസാലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു.

റോഡിന് 3.97 കിലോമീറ്റർ നീളം

2021-22 വർഷത്തിലെ കേന്ദ്ര സർക്കാരിന്റെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമാണ് റോഡ് നിർമ്മാണം. എളവള്ളി പഞ്ചായത്തിലെ 10 വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡിന് 3.97 കിലോമീറ്റർ നീളമുണ്ട്. 2.69 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.