ചാലക്കുടി: പ്രമുഖ കോൺഗ്രസ് നേതാവും മുൻ നഗരസഭാ ചെയർമാനുമായ പടിഞ്ഞാറെ ചാലക്കുടി ഉള്ളാട്ടിക്കുളം വീട്ടിൽ യു.വി. തോമസ് (86) നിര്യാതനായി. ജില്ലാ കൗൺസിൽ നിലവിൽ വന്ന വർഷം യു.വി. തോമസ് ചാലക്കുടിയുടെ പ്രതിനിധിയായി വിജയിച്ചിരുന്നു. ചാലക്കുടി പഞ്ചായത്ത് ആയിരിക്കെ 1950ൽ വൈസ് പ്രസിഡന്റുമായി.
ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെയും അമരക്കാരനായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കോട്ടാറ്റ് സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ശനിയാഴ്ച രാവിലെ സൗത്ത് ജംഗ്ഷനിലെ കോൺഗ്രസ് ഹൗസിലും തുടർന്ന് നഗരസഭ അങ്കണത്തിലും പൊതുദർശനത്തിന് വയ്ക്കും.
ഭാര്യ: സിസിലി. മക്കൾ: ടെസ്സി, മറിയാമ്മ, ജോർജ്ജ് തോമസ് (നഗരസഭാ കൗൺസിലർ). മരുമക്കൾ: ജോർജ്ജ് പെരുമ്പിള്ളിത്തറ, ജോർജ്ജ് മുണ്ടശേരി, അജി.