പാവറട്ടി: എളവള്ളി പാറ ജനശക്തി കാക്കശ്ശേരി റോഡ് നിർമ്മാണോദ്ഘാടനത്തിനെത്തിയ ടി.എൻ പ്രതാപൻ എം.പിക്ക് അഭിവാദ്യങ്ങളർപ്പിച്ച് വച്ചിരുന്ന കോൺഗ്രസിന്റെ കൊടികളും തോരണങ്ങളും ഫ്‌ളക്‌സുകളും പൊലീസ് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. റോഡ് ഉദ്ഘാടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എളവള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. എ.ഡി. സാജു, ലിസി വർഗീസ്, സീമ ഷാജു, ശരത് കുമാർ എം.പി, പ്രസാദ് വാക, കോയ പോക്കാക്കില്ലത്ത്, രവീന്ദ്രൻ കരുമത്തിൽ, ബാബു താമരപ്പിള്ളി എന്നിവർ സംസാരിച്ചു.