മാള: ശ്രീനാരയണ ധർമ്മം ട്രസ്റ്റ് പുത്തൻചിറയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 5ന് ട്രസ്റ്റ് ഹാളിൽ മഹാകവി കുമാരനാശാൻ
സ്മൃതിയും കാവ്യസന്ധ്യയും സംഘടിപ്പിക്കും. ട്രസ്റ്റ്‌ ചെയർമാൻ സി.കെ. യുധി മാസ്റ്റർ അദ്ധ്യക്ഷനാകും. മാള ഗുരുധർമ്മം ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു ഉദ്ഘാടനം ചെയ്യും. ബെന്നി പണിക്കർ, ടി.എസ്. സുനിൽകുമാർ, ഡോ. ടി.പി. പ്രഹേഷ്, പ്രൊഫ. സി.എസ്. ധർമ്മൻ, ശ്രീജിത്ത് പുത്തൻചിറ, ഉണ്ണിക്കൃഷ്ണൻ പുത്തൻചിറ, ജയപ്രകാശ് പുത്തൻചിറ, സ്മിത ലനീഷ്, ഷീബ ടീച്ചർ എന്നിവർ സംസാരിക്കും. പി.ഐ. രവി, ടി.ആർ. ശിവൻ, എം.ആർ. രാജേന്ദ്രൻ, രാമൻ മംഗലത്ത്, എം.ബി. മുരളി, എം.ജി. ജയൻ, അശോകൻ ഊട്ടോളി, പ്രകാശൻ, പി.ബി. രാജു, എം.ആർ. ദേവരാജൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും.