ചാലക്കുടി: കുറ്റിച്ചിറ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും അനുമോദനവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.പി. ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ. ഉണ്ണിക്കൃഷ്ണൻ, ജോ. സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, ട്രഷറർ കെ.ജി. ജോസ്, പി.ആർ. സന്തോഷ്, ജോസ് തോട്ട്യാൻ, മിനി രാധാകൃഷ്ണൻ, കെ.എൽ. ജോസ്, പി.എ. ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി.ശശീധരൻ (പ്രസിഡന്റ്), പി.കെ. ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), റോയ് ജേക്കബ് (വൈസ് പ്രസിഡന്റ്), പി.എസ്. രാധാകൃഷ്ണൻ (ജോ. സെക്രട്ടറി), കെ.ജി. ജോസ് (ട്രഷറർ) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു