1

പാലപ്പിള്ളി: കാരിക്കുളം സെന്ററിനടുത്ത് തോട്ടം തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിനു പിറകിൽ പുലി എത്തി പശുവിനെ പിടിച്ചു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. പശുക്കളുടെ കരച്ചിൽ കേട്ട് തൊഴിലാളികൾ ടോർച്ചുമായി എത്തിയപ്പോഴാണ് പുലി പശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയത്. പുലിയെ കണ്ടതോടെ തൊഴിലാളികളും ഭയന്നു. തൊഴിലാളികൾ വളർത്തുന്ന പശുക്കൾ പകൽ സമയം റബ്ബർ തോട്ടങ്ങളിൽ മേഞ്ഞു നടക്കുകയും രാത്രിയിൽ ക്വർട്ടേഴ്‌സുകൾക്ക് സമീപം വന്ന് കിടക്കുകയും ചെയ്യും. പുലിയെ തൊഴിലാളികൾ ക്വാർട്ടേഴ്‌സിനു സമീപം കണ്ടതോടെ ടാപ്പിംഗിനായി പുലർച്ചെയുള്ള യാത്രയും ഒഴിവാക്കേണ്ടിവരുമെന്നാണ് ആശങ്ക.